denku
denku

നാദാപുരം: ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനിയും ഡങ്കിയും റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ നാദാപുരം ഗ്രാമപഞ്ചായത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഇയാൾ ജോലി ചെയ്യുന്ന പഞ്ചായത്തിലെ പതിനെട്ടാം. വാർഡിലെ സ്ഥാപനത്തിന് പരിസരത്തുള്ള 100 വീടുകൾ തെരഞ്ഞെടുത്ത് പ്രത്യേക ക്ലസ്റ്ററാക്കി തിരിച്ചാണ് പ്രതിരോധ നടപടികൾ എടുക്കുന്നത്. പ്രദേശത്ത് ഫോഗിംഗും പ്രത്യേക മരുന്നും തളിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ 8 മണി മുതൽ ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐ. കുഞ്ഞിമുഹമ്മദ്, ആശാ വർക്കർമാർ പങ്കെടുത്തു.