മാറാട് : കേരളത്തിൽ താമര വിരിഞ്ഞതോടെ ഇരുമുന്നണികളും അങ്കലാപ്പിലാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവൻ. മാറാട് വിവേകാനന്ദ വിദ്യാലയത്തിൽ ഡോ. ശ്യാമപ്രസാദ് മൂഖർജി അനുസ്മരണത്തോടനുബന്ധിച്ച് നടന്ന കാര്യകർതൃ ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുടേയും ചർച്ച ഇപ്പോൾ ബി.ജെ.പി മുന്നേറ്റം മാത്രമാണെന്നും സജീവൻ കൂട്ടിച്ചേർത്തു. മാറാട് ഏരിയാ ജനറൽ സെക്രട്ടറി മുരളി കക്കാടത്ത് അദ്ധ്യക്ഷനായിരുന്നു. മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത്, ജില്ലാ പ്രസിഡന്റ് അഡ്വ.രമ്യമുരളി, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ഷിംജീഷ് പാറപ്പുറം, നിഷാദ് കുമാർ കെ.പി , മണമ്മൽ പത്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു. ബൈജു മാറാട് ,ഗണശേൻ പി, പ്രവീൺ എൻ, പ്രവീൺകയ്യടിതോട് എന്നിവർ നേതൃത്വം നൽകി.