കോത്തല: എസ്.എൻ.ഡി.പി യോഗം കോത്തല മാടപ്പാട് ശാഖയിൽ പഠന ക്ലാസും പഠനോപകരണ വിതരണവും അനുമോദനസമ്മേളനവും കോത്തല ശ്രീനാരായണപുരം സൂര്യദേവ ക്ഷേത്ര പ്രാർത്ഥനാ മന്ദിരത്തിൽ ഇന്ന് രാവിലെ 8ന് നടക്കും. രാവിലെ 9ന് ശാരദാ മന്ത്രാർച്ചന, 10.30ന് അനൂപ് വൈക്കം നയിക്കുന്ന പഠനക്ലാസ്, ഉച്ചയ്ക്ക് 2ന് ആൽബിൻ എം മാടപ്പാട് നയിക്കുന്ന പഠനക്ലാസ്, വൈകുന്നേരം 3 ന് പഠനോപകരണ വിതരണവും അനുമോദനസമ്മേളനവും എസ്.എൻ.ഡി.പി. യോഗം കോട്ടയം യൂണിയൻ കൗൺസിലർ പി.വി. വിനോദ് ഉദ്ഘാടനം ചെയ്യും. ശാഖാപ്രസിഡന്റ് പി.കെ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും.