road-thakarnnu

വൈക്കം: കാലവർഷം ശക്തമായതോടെ വെള്ളക്കെട്ടിൽ മുങ്ങി കാരയിൽ പനമ്പുകാട് റോഡ് കുണ്ടും കുഴിയുമായി തകർന്നു. വൈക്കം നഗരസഭയുടെ 25, 26 വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്. പനമ്പുകാട്, ഓർശ്ലേം, കാരയിൽ, കണിയാംതോട്, മുണ്ടുകാട്, പോളശ്ശരി എന്നീ മേഖലകളിൽപ്പെട്ട ജനങ്ങൾക്ക് ഗവ. ആയുർവേദ ആശുപത്രി, ലിസ്യൂസ് സ്‌കൂൾ, ഗവ. വെസ്​റ്റ് ഹയർസെക്കൻ‌ഡറി, വാർവിൻ സ്‌കൂൾ, പോളശ്ശരി എൽ.പി, ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, താലൂക്ക് ഗവ. ആശുപത്രി, വിവിധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എളുപ്പ യാത്രാമാർഗമാണ് ഈ റോഡ്. റോഡിന്റെ അ​റ്റകു​റ്റപ്പണി നടത്തിയിട്ട് വർഷങ്ങൾ പിന്നിടുന്നു. ആയുർവേദ ആശുപത്രിപടി മുതൽ പനമ്പുകാട് വരെയുള്ള റോഡ് പൂർണമായും തകർന്ന സ്ഥിതിയിലാണ്. റോഡിന്റെ പുനർനിർമ്മാണം അടിയന്തരമായി നടത്തണമെന്ന് പ്രദേശവാസികൾ നഗരസഭയോട് ആവശ്യപ്പെട്ടു.