road-thakarnnu

വൈക്കം: യാത്രക്കാരെ ഇങ്ങനെ ദ്രോഹിക്കരുത് !. വൈക്കത്തെ പഴയ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും അമ്മയും കുഞ്ഞും ആശുപത്റിയിലേയ്ക്കുള്ള റോഡിലേക്ക് വിരൽചൂണ്ടി യാത്രക്കാർ രോക്ഷം പ്രകടിപ്പിക്കുമ്പോൾ നഗരസഭാ അധികാരികൾക്ക് ഉത്തരമില്ല. കുഴിയടയ്ക്കാൻ അവർ വിരിച്ച മെറ്റിലും കെട്ടിടാവശിഷ്ടങ്ങളും യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുകയാണ്. റോഡിന്റെ 80 മീ​റ്ററോളം വരുന്ന ഭാഗമാണ് തകർന്നത്. കുഴി തന്നെ കുഴി. ഇതിൽ ചാടി വേണം വാഹനങ്ങൾക്ക് കടന്നുപോകാൻ. യാത്രക്കാരുടെ അവസ്ഥ പിന്നെ പറയണോ. പതംവന്ന നിലയിലാണ് നൂറുകണക്കിന് രോഗികൾ ആശുപത്രിയിൽ എത്തുക. റോഡിലെ കുഴികളടയ്ക്കണമെന്ന് ആദ്യം ആവശ്യം ഉയർന്നപ്പോൾ നഗരസഭ കണ്ണടച്ചു. മഴയിൽ റോഡ് കുളമായതോടെ പരാതി ഒഴിവാക്കാൻ മെറ്റിലും കെട്ടിടാവശിഷ്ടങ്ങളും ഇവിടേക്ക് തള്ളി. നടപടി കൂനിൻമേൽ കുരുവായതോടെ ജനരോക്ഷം ശക്തമാണ്.

ഇവിടേക്കും പോകാം...

പഴയ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നു കോവിലകത്തുംകടവ് മാർക്ക​റ്റ്, പോളശേരി, ഗവ. ആയുർവേദ ആശുപത്റി,കാരയിൽ, പനമ്പുകാട് എന്നിവടങ്ങളിലേയ്ക്കു പോകുന്നതിന് നൂറുകണക്കിനാളുകൾ ആശ്റയിക്കുന്ന റോഡാണിത്. യാത്രക്കാർക്കൊപ്പം വാഹന ഡ്രൈവർമാരിൽ നിന്നും പരാതി വ്യാപകമാണ്.

നിരവധി രോഗികൾ നിത്യേന ആശ്രയിക്കുന്ന റോഡാണിത്. സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ അധികാരികൾ ബാധ്യതരാണ്.

പ്രദേശവാസികൾ