
കോട്ടയം: എറണാകുളം റൂറൽ അഡീഷണൽ ജില്ലാ പൊലീസ് സൂപ്രണ്ട് അനിൽ ശ്രീനിവാസ് വിരമിച്ചു. 1996ൽ സബ് ഇൻസ്‌പെക്ടർ ആയി പൊലീസ് സേനയിൽ പ്രവേശിച്ച അനിൽ ശ്രീനിവാസ് ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തേക്കടി ബോട്ടുദുരന്തത്തിലെ രക്ഷാപ്രവർത്തന മികവിന് 2012ൽ പ്രധാനമന്ത്രിയുടെ ജീവൻരക്ഷാപഥകും മികച്ച സേവനത്തിന് 2015ൽ മുഖ്യമന്ത്രിയുടെ വിശിഷ്ഠസേവാമെഡലും നിരവധി ഗുഡ്സ് സർവ്വീസ് എൻട്രികളും ലഭിച്ചിട്ടുണ്ട്. റാന്നി അത്തിക്കയം എസ്.എൻ.വി സദനത്തിൽ പരേതനായ പി.കെ. ശ്രീനിവാസൻ (റിട്ട. ഹെഡ്മാസ്റ്റർ), സി.കെ. ഗൗരിക്കുട്ടി (റിട്ട. അദ്ധ്യാപിക) ദമ്പതികളുടെ മകനാണ്. ഭാര്യ: താര. മക്കൾ: ആദർശ് അനിൽ, അഭിജിത്ത് അനിൽ.