athulya

വൈക്കം: എം.ജി സർവകലാശാല ബി.എ ട്രാവൽ ആന്റ് ടൂറിസം പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടിയ അതുല്യ ബിനുവിനെ ചെത്തുതൊഴിലാളി യൂണിയന്റെയും (എ.ഐ.ടി.യു.സി) ഇടയാഴം ഷാപ്പ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ അനുമോദിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ മൊമെന്റോ നൽകി. ഇടയാഴം ഷാപ്പിലെ ചെത്തുതൊഴിലാളി ബിനുമോന്റെ മകളാണ് അതുല്യ. യൂണിയൻ ഭാരവാഹികളായ കെ.എ രവീന്ദ്രൻ, പി.ആർ ശശി, കെ.എ.കാസ്‌ട്രോ എന്നിവരും തൊഴിലാളികളും ചടങ്ങിൽ പങ്കെടുത്തു.