വൈക്കം: ബ്രഹ്മമംഗലം മാധവൻ ആൻഡ് ആർട്ടിസ്​റ്റ് ചന്ദ്രൻ സ്മാരക ട്രസ്റ്റിന്റെ​ അവാർഡ് സമർപ്പണവും വാർഷിക സമ്മേളനവും അനുസ്മരണവും ഇന്ന് നടക്കും. മലയാള സാഹിത്യ നിരൂപകൻ പ്രൊഫ. എം.കെ.സാനുവിനാണ് ട്രസ്റ്റിന്റെ പ്രഥമ അവാർഡ്. ഉച്ചകഴിഞ്ഞ് മൂന്നിന് ബ്രഹ്മമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡി​റ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഉദ്ഘാടനവും അവാർഡ് സമർപ്പണവും സി.കെ ആശ എം.എൽ.എ നിർവഹിക്കും. ട്സ്​റ്റ് പ്രസഡന്റ് ജി.എസ്.മോഹനൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എം.കെ.സാനു പുരസ്‌കാരം ഏ​റ്റുവാങ്ങും. സാഹിത്യപ്റവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.ക. ഹരികുമാർ അനുസ്മരണ പ്രഭാഷണം നടത്തും. നാസ സി​റ്റിസൺ സയിന്റിസ്​റ്റ് മാസ്​റ്റർ ശ്രേയസ് ഗിരീഷിനെ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസഡന്റ് സുകന്യ സുകുമാരൻ അനുമോദിക്കും.