
ആർപ്പുക്കര: തിരുവനന്തപുരം നെഹ്‌റു പീസ് ഫൗണ്ടേഷന്റെ നെഹ്‌റു എക്സലൻസ് അവാർഡ് ജീവകാരുണ്യ പ്രവർത്തകനും നവജീവൻ ട്രസ്റ്റിയുമായ പി.യു.തോമസിന്. നാളെ വൈകിട്ട് 3ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി മന്ത്രി ജി.ആർ അനിൽ അവാർഡ് നൽകും. മന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ വി.കെ പ്രശാന്ത് എം.എൽ.എ, കോൺഗ്രസ് നേതാവ് എം.എം.ഹസ്സൻ, എം.വിജയകുമാർ, കെ.ടി.ഡി.സി ചെയർമാൻ പി.കെ ശശി എന്നിവർ സംസാരിക്കും
.