
എലിക്കുളം : കേരള കോൺഗ്രസ് (എം) എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ കെ.എം.മാണി സ്മാരക കാരുണ്യഭവനത്തിന്റെ താക്കോൽദാനം ചെയർമാൻ ജോസ് കെ.മാണി നടത്തി. ലിജോ കൂട്ടുങ്കൽ താക്കോൽ ഏറ്റുവാങ്ങി. ജൂബിച്ചൻ ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ്, ബേബി ഉഴത്തുവാൽ, ജോസ് ടോം പ്രൊഫ.ലോപ്പസ് മാത്യു, സാജൻ തൊടുക, ടോമി കപ്പിലുമാക്കൽ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, സാജോ പൂവത്താനി, തോമസുകുട്ടി വട്ടക്കാട്ട്, സെൽവി വിൽസൺ, സോജൻ തൊടുക, അവിരാച്ചൻ കോക്കാട്ട്, ജോർജ് കാഞ്ഞമല, ജോസ് കുന്നപ്പള്ളി, ഷൈസ് കോഴിപൂവനാനിക്കൽ, ജിമ്മിച്ചൻ മണ്ഡപത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. എലിക്കുളത്ത് മൂന്നാമത്തെ കാരുണ്യഭവനമാണ് പൈക തിയേറ്റർപടിയിൽ നിർമ്മിച്ചത്.