mg

കോട്ടയം: തുർക്കിയിലെ അങ്കാറ യിൽദിരിം ബെയസിത് സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും തമ്മിൽ വിവിധ മേഖലകളിൽ സഹകരിക്കുന്നതിന് ധാരണയായി. ബെയസിത് സർവകലാശാശാലയിൽ സന്ദർശനം നടത്തുന്ന എം.ജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ എവൈബിയു റെക്ടർ പ്രഫ. അലി കെസോഗ്ലുവുമായി നടത്തിയ ചർച്ചയിൽ ധാരണാപത്രം ഒപ്പുവയ്ക്കാൻ തീരുമാനിച്ചു.

സ്റ്റുഡന്റ്, ഫാക്കൽറ്റി എക്‌സ്‌ചേഞ്ച്, സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾ, ഡിഗ്രി പ്രോഗ്രാമുകൾ തുടങ്ങിയവയിലാണ് രണ്ടു സർവകലാശാലകളും സഹകരിച്ചു പ്രവർത്തിക്കുക. ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഡാറ്റാ സയൻസ്, എൻവയോൺമെന്റൽ സയൻസ്, നാനോ ടെക്‌നോളജി, ബയോ ടെക്‌നോളജി, ഹിസ്റ്ററി, ഇന്റർനാഷണൽ റിലേഷൻസ്, ലിറ്ററേച്ചർ എന്നീ മേഖലയിലെ അക്കാദമിക് സഹകരണത്തിനാണ് എവൈബിയു മുൻഗണന നൽകുന്നത്.