minnal

പൊൻകുന്നം: കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ ഇടിമിന്നലിൽ തോണിപ്പാറയിൽ വ്യാപക നാശനഷ്ടം. പൊൻകുന്നം പുത്തൻപുരയ്ക്കൽ ടി.കെ.ശശിധരൻ നായരുടെ വീടിന് ഇടിമിന്നലേറ്റു. കാർ പോർച്ച് പൂർണമായും തകർന്നു. വീടിന്റെ ഭിത്തിയ്ക്കും കേട് സംഭവിച്ചിട്ടുണ്ട്. വീട്ടുപകരണങ്ങൾക്ക് നാശനഷ്ടമുണ്ടായി. ഇതോടൊപ്പം സമീപ പ്രദേശങ്ങളിലെ ഏഴോളം വീടുകളിലെ ഫ്രിഡ്ജ്, ഇൻവെർട്ടർ തുടങ്ങിയ നിരവധി വീട്ടുപകരണങ്ങളും നശിച്ചു.