
വൈക്കം: ഉല്ലല കാളീശ്വരം മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റുഭാഗങ്ങളും കാണിക്കവഞ്ചി സ്ഥിതിചെയ്യുന്ന സ്ഥലവും പെയ്ത്തുവെള്ളത്തിൽ മുങ്ങി. അധികജലം ഒഴുകിപ്പോകുവാനുള്ള സൗകര്യങ്ങൾ അടഞ്ഞുപോയതാണ് പ്രശ്‌നമായത്. ക്ഷേത്രക്കുളവും കരകവിഞ്ഞ് ഒഴുകുകയാണ്. ക്ഷേത്രത്തിന്റെ മുൻവശത്തുള്ള കൂവം കാളിശ്വരം റോഡ് പുനർനിർമ്മിച്ചപ്പോൾ നിലവിലുണ്ടായിരുന്ന ഓട സൗകര്യം അടഞ്ഞുപോയി. ഇത് പുനസ്ഥാപിക്കുവാൻ നടപടി ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതി കൊടുത്തിട്ടുണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് ക്ഷേത്രം വൈസ് പ്രസിഡന്റ് ബി.ഗോവിന്ദൻ നായർ പറഞ്ഞു. ഒരാഴ്ചക്കാലമായി ക്ഷേത്രത്തിന്റെ ചുറ്റുഭാഗങ്ങളിൽ വെള്ളം പൊങ്ങിയിട്ട്. ക്ഷേത്രദർശനത്തിന് ഭക്തർ ഇതുമൂലം വിഷമിക്കുകയാണ്