
വൈക്കം: നഗരത്തിലെ ദുരന്ത മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി റവന്യൂ, കെ.എസ്.ഇ.ബി , പൊലീസ്, ഫയർഫോഴ്‌സ്, പി.ഡബ്ല്യു.ഡി എന്നീ വകുപ്പുകളുടെ യോഗം നഗരസഭാ വൈസ് ചെയർമാൻ പി.ടി.സുഭാഷിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ കൗൺസിൽ ഹാളിൽ നടന്നു. വെള്ളക്കെട്ട് കൂടുതലായുള്ള കച്ചേരിക്കവല കൊച്ചു കവല റോഡ്, ഹോസ്പിറ്റൽ റോഡ്, എറണാകുളം കവല വൈപ്പിൻപടി റോഡ് എന്നീ റോഡുകളിലെ ഓടകൾ അടിയന്തരമായി വൃത്തിയാക്കുന്നതിനും റോഡുകളുടെ അരികിലും ഓടകളിലും വെട്ടിയിട്ടിരിക്കുന്ന മരച്ചില്ലകൾ നീക്കം ചെയ്യുന്നതിനും തീരുമാനിച്ചു. കെ വി കനാലിനോട് അനുബന്ധിച്ച് വല്യാനപ്പുഴ പാലത്തിന് സമീപം നീരൊഴുക്കിന് തടസമായി വീണു കിടക്കുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിന് ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി. വെള്ളപ്പൊക്കം രൂക്ഷമായാൽ കൺട്രോൾ റൂം തുടങ്ങുന്നതിനും തീരുമാനിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ അയ്യപ്പൻ, സിന്ധു സജീവൻ, ബിന്ദു ഷാജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.