fabric

പൊൻകുന്നം: ഒന്നും രണ്ടുമല്ല ലക്ഷങ്ങളുടെ മുതലാണ് ഇങ്ങനെ മഴയും വെയിലുമേറ്റ് നശിക്കുന്നത്. പ്രീഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കാഞ്ഞിരപ്പള്ളിയിൽ എത്തിച്ചവർ തന്നെ കൈമലർത്തുമ്പോൾ അനാസ്ഥ എന്നല്ലാതെ എന്തുപറയാൻ. കുന്നുംഭാഗം ഗവ.സ്‌പോർട്‌സ് സ്‌കൂളിൽ ക്ലാസ് മുറികൾ നിർമ്മിക്കാനാണ് തിരുവനന്തപുരത്ത് നിന്ന് പ്രീഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ എത്തിച്ചത്. തിരുവനന്തപുരത്ത് 2015ൽ സംഘടിപ്പിച്ച ദേശീയ ഗെയിംസ് മത്സരങ്ങൾക്കുവേണ്ടി ഗെയിംസ് ഗ്രാമം സൃഷ്ടിക്കാൻ ഉപയോഗിച്ച പ്രീഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ സ്കൂൾ അധികൃതർ ഇടപെട്ട് ഇവിടേക്ക് എത്തിക്കുകയായിരുന്നു. ആദ്യം പഴയ കെട്ടിടത്തിലെ ക്ലാസ് മുറികളിൽ സൂക്ഷിച്ചിരുന്ന പ്രീഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ ഇപ്പോൾ സ്‌കൂൾ മൈതാനത്തേക്ക് തള്ളി. ഇവ കാട് മൂടിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല. സ്കൂൾ മുറ്റത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായി.

ചെലവാക്കി വലിയ തുക

സ്‌കൂളിനായി പുതിയ കെട്ടിടം നിർമ്മിച്ചതോടെയാണ് ഫാബ്രിക്കേഷൻ യൂണിറ്റുകൾ വെളിയിൽ തള്ളിയത്.വലിയ തുക മുടക്കിയാണ് ഇവ തിരുവനന്തപുരത്ത് നിന്നും ലോറിയിൽ എത്തിച്ചത്. നശിപ്പിക്കാനായിരുന്നെങ്കിൽ എന്തിനാണ് ഈ സാധനങ്ങൾ എത്തിച്ചതെന്നാണ് നാട്ടുകാരുടെ ചോദ്യം.

എന്തിന് ഉപയോഗിക്കാം

ചെലവ് കുറഞ്ഞ ബലവത്തായ കെട്ടിടങ്ങൾ നിർമ്മിക്കാനും മുറികൾ തിരിക്കാനുമാണ് ഫാബ്രിക്കേഷൻ യൂണിറ്റുകളുടെ ഉപയോഗം.