
പൊൻകുന്നം : തെക്കേത്തുകവല ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ മികച്ച നേട്ടം കൈവരിച്ച പ്രതിഭകളെ ആദരിച്ചു.
ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.കെ.ബാബു ലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പാമ്പൂരി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.പി.രാധാകൃഷ്ണൻ,ശ്രീകുമാർ കുന്നംപരിയാരത്ത് തുടങ്ങിയവർ സംസാരിച്ചു. ആർട്ടിസ്റ്റ് അമൃത് ലാൽ മറുപടി പ്രസംഗം നടത്തി. വി.ആർ.അനിൽ സ്വാഗതവും , ജോ. സെക്രട്ടറി പ്രശാന്ത് കുമാർ നന്ദിയും പറഞ്ഞു.