vot

കോട്ടയം: വോട്ടെണ്ണലിനോടനുബന്ധിച്ച് ജില്ലയിൽ 2,000 പൊലീസുകാരുടെ കർശന സുരക്ഷ. വോട്ടെണ്ണൽ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേയാണ് അധികവിന്യാസം. കേന്ദ്രസേന ഉൾപ്പെടെയുള്ള സായുധസേനയെ ഉൾപ്പെടുത്തി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷാവലയമാണ് തീർത്തിരിക്കുന്നത്. അടിയന്തര സാഹചര്യം നേരിടുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച ക്യു,ആർ,ടി ടീമിനെയും സ്‌ട്രൈക്കർ ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്. ഇലക്ഷൻ ഫലങ്ങളോടനുബന്ധിച്ച് പ്രകടനങ്ങളും മറ്റും നിയന്ത്രിക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും സബ് ഡിവിഷൻ തലത്തിൽ ഡിവൈ.എസ്‌.പിമാരുടെ കീഴിലായി സ്റ്റേഷൻ എസ്.എച്ച്.ഓമാരെ ഉൾപ്പെടുത്തി പ്രത്യേകം സ്‌ട്രൈക്കർ ഫോഴ്സുമുണ്ട്. കൗണ്ടിംഗ് സെന്റർ കേന്ദ്രീകരിച്ച് പ്രത്യേക ഗതാഗതക്രമീകരണവുമുണ്ട്.

അക്രമസംഭവങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. ആഹ്ളാദ പ്രകടനങ്ങങ്ങൾ സമാധാനപരമാക്കാൻ രാഷ്ട്രീയ പാ‌ർട്ടി നേതാക്കളുമായി സംസാരിച്ച് ധാരണയായിട്ടുണ്ട്

കെ.കാർത്തിക്, ജില്ലാ പൊലീസ് മേധാവി

നാളെ രാവിലെ 7 മുതൽ ഗതാഗതക്രമീകണം

കോട്ടയം- ചങ്ങനാശേരി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും മുളംകുഴ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മാവിളങ്ങ് വഴി ഗോമതിക്കവലയിലെത്തണം
ചങ്ങനാശേരി- കോട്ടയം ഭാഗത്തേക്കുള്ളവർ ഗോമതികവലയിൽ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് മുളംകുഴ വഴി കഞ്ഞിക്കുഴിയെത്തണം.
ഈരയിൽകടവ് ബൈപ്പാസ്, മണിപ്പുഴ ജംഗ്ഷനുസമീപമുള്ള ഗ്രൗണ്ട്, സിമന്റ് കവലയിൽ നിന്നുമുള്ള ബൈപ്പാസ്, ലുലു മാൾ എന്നിവിടങ്ങളിൽ പാർക്കിംഗ്
മണിപ്പുഴ-മറിയപ്പള്ളി വരെ പാർക്കിംഗ് അനുവദിക്കില്ല
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പൊൻകുന്നത്തുകാവ് ടെമ്പിൾ ഗ്രൗണ്ട്, മറിയപ്പള്ളി സ്‌കൂൾഗ്രൗണ്ട്,ഗവ.പോളി ടെക്നിക് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം
ജില്ലാ ഭരണകൂടം പാസ് അനുവദിച്ചിട്ടുള്ളവർക്ക് മാത്രമേ കൗണ്ടിംഗ് സെന്ററിൽ പ്രവേശനമുള്ളൂ