പാലാ: പാലാ മഹാത്മാഗാന്ധി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവവും മെറിറ്റ്‌ഡേയും ഇന്ന് രാവിലെ 10.30 ന് സ്‌കൂൾ ഹാളിൽ നടത്തുമെന്ന് പി.ടി.എ. പ്രസിഡന്റ് പി.എൻ. സുഭാഷ്, ഹെഡ്മാസ്റ്റർ ജെഫ്രുദ്ദീൻ അബൂബക്കർ, പ്രിൻസിപ്പൽ ഇൻചാർജ്ജ് റീനാമോൾ എബ്രാഹം എന്നിവർ അറിയിച്ചു.

ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവവും വിജയദിനാഘോഷവും ഇന്ന് രാവിലെ 10.30 ന് നടത്തും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് അനസ് പാറയിൽ അദ്ധ്യക്ഷത വഹിക്കും. നഗര സഭാദ്ധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തും.

പാലാ നഗരസഭാ തല സ്‌കൂൾ പ്രവേശനോത്സവം ഇന്ന് രാവിലെ 10 ന് ളാലം ഗവ. എൽ.പി. സ്‌കൂളിൽ നടക്കും. നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും.