പാലാ: പുതിയ സ്‌കൂൾ വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി പാലാ നഗരസഭാ പരിധിയിൽ ഇന്ന് മുതൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ പറഞ്ഞു.
പ്രധാന തീരുമാനങ്ങൾ
സ്‌കൂൾ വാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും ഫിറ്റ്‌നസ് ഉറപ്പുവരുത്തും
സ്‌കൂളുകൾക്ക് മുമ്പിൽ സീബ്രാ ലൈനുകൾ വരയ്ക്കും
സബ് ജയിലിന് സമീപം ബി.എസ്.എൻ.എൽ. ഓഫീസിന്റെ എതിർവശത്തായി റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കും
നഗരപരിധിയിൽ 12 നിരീക്ഷണ ക്യാമറകൾകൂടി സ്ഥാപിച്ച് നഗരസുരക്ഷ ഉറപ്പാക്കും
നഗരപരിധിയിൽ ഗതാഗത തടസം ഉണ്ടാക്കുന്ന വിധത്തിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പെട്ടിക്കടകൾ നീക്കം ചെയ്യും
മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപത്തെ ബസ് സ്റ്റോപ്പിൽ 3.30 മുതൽ പൊലീസിനെ നിയോഗിക്കും
താലൂക്ക് ഹോസ്പിറ്റൽ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുകൊണ്ട് ഗതാഗത തടസം ഉണ്ടാകുന്നതിനാൽ ഈ റോഡിലെ വാഹന പാർക്കിംഗ് ഒരു സൈഡിൽ മാത്രമാക്കും
അപകടകരമായ രീതിയിൽ താഴ്ന്ന് കിടക്കുന്ന കേബിളുകളും ഇലക്ട്രിക് ലൈനുകളും പോസ്റ്റുകളും അടിയന്തരമായി നീക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അറിയിപ്പ് നൽകും
ടി.ബി.റോഡ് ബ്ലൂമൂൺ റോഡിൽ ഒരു സമയത്ത് 3 ഓട്ടോറിക്ഷകൾ മാത്രം പാർക്ക് ചെയ്യണം.
ടൗൺ ബസ് സ്റ്റാന്റിന്റെ മുൻവശത്ത് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാൻ പാടില്ല
എല്ലാ ഓട്ടോറിക്ഷാ ഡ്രൈവർമാരും നിർബന്ധമായും ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് ധരിച്ചിരിക്കണം
കുരിശുപള്ളി കവല മുതൽ റിവർ വ്യൂ റോഡ് ജംഗ്ഷൻ വരെ റോഡിന്റെ ഇടതുവശത്ത് മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളൂ
സെന്റ് മേരീസ് സ്‌കൂൾ കവല മുതൽ കുരിശുപള്ളി കവല വരെ റോഡിന്റെ ഇടതുവശത്ത് മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ