
വൈക്കം: കുരുക്കത്തിൽ പരേതനായ മുൻ എം.എൽ.എ അഡ്വ.പി.പരമേശ്വരന്റെ ഭാര്യ കെ.സി.ലില്ലി (95) നിര്യാതയായി. തലയോലപ്പറമ്പ് എ.ജെ.ജോൺ ഹൈസ്കൂൾ, പാലക്കാട് കുമാരനല്ലൂർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം അയ്യംമ്പിള്ളി കണ്ണങ്കനാട്ട് കുടുംബാംഗം. മക്കൾ : ഉഷ ദിവാകരൻ (ബംഗളൂരു), സുധ രാജേന്ദ്രൻ (റിട്ട.അദ്ധ്യാപിക സി.എം.സി ഇലത്തൂർ), പി.ജയദേവൻ (കമ്പ്യൂട്ടർ സെന്റർ,വൈക്കം). മരുമക്കൾ : വി.എൻ.ദിവാകരൻ (റിട്ട. എ.ജി.എം എച്ച്.എ.എൽ ബംഗളൂരു), രാജേന്ദ്രൻ (റിട്ട. കോക്കനട്ട് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ), ബിന്ദു വിശ്വൻ. സംസ്‌കാരം കോഴിക്കോട് ഇലത്തൂരിലെ മകളുടെ വസതിയിൽ നടത്തി.