
മുണ്ടക്കയം: മഴയെത്തി... മുണ്ടക്കയം ബൈപ്പാസിൽ വെള്ളക്കെട്ടും.....വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും പെരുത്ത ദുരിതം.
സെന്റ് ജോസഫ് സ്‌കൂളിന് സമീപമാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. വെള്ലം എവിടേക്ക് ഒഴുകുമെന്ന് ചോദിച്ചാൽ അതിനുള്ള സംവിധാനമില്ല. വേഗത്തിൽ വാഹനം ഓടിച്ചുവരുന്നവർ തൊട്ടടുത്ത് എത്തുമ്പോഴാണ് വെള്ളക്കെട്ട് ശ്രദ്ധയിൽപ്പെടുന്നത്. പിന്നെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും കാൽനട യാത്രക്കാരുടെ മേലും ചെളിയഭിഷേകമാകും.ഇരുചക്ര വാഹനങ്ങളടക്കം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി തെറ്റായ ദിശയിലൂടെ സഞ്ചരിക്കുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി മുണ്ടക്കയം ബൈപ്പാസിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അപകടങ്ങളും വർദ്ധിക്കുന്നുണ്ട്.