
കോട്ടയം : രണ്ടു മാസത്തെ അടിച്ചുപൊളിക്കാലത്തിന് സുല്ലിട്ട് ഇന്ന് മുതൽ കുട്ടിക്കൂട്ടം സ്കൂൾ ബാഗ് ഏന്തും. ഇക്കുറി പതിനായിരം പേർ പുതുതായി പൊതുവിദ്യാസ സ്ഥാപനങ്ങളിൽ എത്തുമെന്നാണ് കണക്ക്. പുസ്തക വിതരണവും റെക്കാഡ് വേഗത്തിൽ പൂർത്തിയാക്കിയിരുന്നു.
സംസ്ഥാനതലത്തിൽ ഏറ്റവും ആദ്യം പുസ്തക വിതരണം പൂർത്തിയാക്കിയതും കോട്ടയത്താണ്. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലേയ്ക്കുള്ള 12,69,123 പുസ്തകങ്ങളാണ് വിതരണം ചെയ്തത്. കുമരകം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ജില്ലാതല പ്രവേശനോത്സവം. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സ്കൂളുകളെല്ലാം പുത്തൻ ചായം പൂശി വർണാഭമായി. ആദ്യമായി സ്‌കൂളുകളിലെത്തുന്ന കുരുന്നുകളെ ധുരം നല്‍കിയും ക്ലാസ് മുറികള്‍ വര്‍ണാഭമാക്കിയും ആട്ടവും പാട്ടുമായി സ്വീകരിക്കാന്‍ ഒരുങ്ങി.
രക്ഷിതാക്കളുടെ കീശകീറി
പുതിയ അദ്ധ്യയന വർഷത്തിൽ രക്ഷകർത്താക്കളുടെ കീശ കീറുന്ന തരത്തിലാണ് പഠനോപകരണങ്ങൾക്ക് വില വർദ്ധിച്ചത്.ബാഗും കുടയും ബുക്കും പുസ്തകങ്ങളും യൂണിഫോമുമൊക്കെയായി ഒരാൾക്ക് ഏഴായിരം രൂപയെങ്കിലും ചെലവായി. സ്കൂൾ ഫീസ് ഇതിന് പുറമെ. എൽ.കെ.ജി ,യു.കെ.ജി ക്ലാസുകളിൽ ഇക്കുറി ഫീസ് കൂട്ടി.
ഇവരുടെ മുന്നറിയിപ്പ്
പകർച്ച വ്യാധിയെ അവഗണിക്കരുത്
ചൂടുവെള്ളം മാത്രമേ കൊടുത്തു വിടാവൂ
സ്കൂൾ പരിസരത്ത് പൊലീസ് സുരക്ഷ
ലഹരി ഉപയോഗം തടയുമെന്ന് എക്സൈസ്
ക്ളാസ് കട്ട് ചെയ്ത് കറങ്ങുന്നവരെ നിരീക്ഷിക്കും
സ്‌കൂൾ ഡ്രൈവർമാർ മദ്യപിച്ചില്ലെന്ന് ഉറപ്പാക്കും
പൊതുവിദ്യാലയത്തിൽ ഒന്നാം ക്ളാസിൽ ചേർന്നത് : 8071 പേർ