പെരുംതുരുത്ത്: ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. കല്ലറ പെരുംതുരുത്ത് കുന്നുംപുറത്ത് അനിൽ കുമാറിന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. വയറിംഗ് ഇടിമിന്നലിൽ പൂർണ്ണമായി കത്തിനശിച്ചു. വീടിന്റെ ഭിത്തികൾ വിണ്ടുകീറി. ഗ്രഹോപകരണങ്ങൾക്കും നഷ്ടം സംഭവിച്ചു. ജനപ്രതിനിധികൾ സന്ദർശനം നടത്തി.