
വഴിത്തല: എസ്.എൻ.ഡി.പി യോഗം വഴിത്തല ശാഖയുടെ ആഭിമുഖ്യത്തിൽ യൂത്ത്മൂവ്മെന്റിന്റെയും വനിതാസംഘത്തിന്റെയും നേതൃത്വത്തിൽ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. വനിതാസംഘം പ്രസിഡന്റ് അമ്പിളി ബിജുവിന്റെ അദ്ധ്യക്ഷതയിൽ പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഭാസ്കരൻ എക്കാലയിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷൈൻ പാറയിൽ, വൈസ് പ്രസിഡന്റ് രാജൻ പന്തമാക്കൽ, സെക്രട്ടറി ഹരിശങ്കർ നടുപ്പറമ്പിൽ, പഞ്ചായത്ത് കമ്മിറ്റി അംഗം മഞ്ജു മജീഷ്, വനിതാസംഘം സെക്രട്ടറി നിഷ ഗണേശൻ എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിനീഷ് വിശ്വംഭരൻ സ്വാഗതവും സെക്രട്ടറി പി.എൻ. സുജിത് നന്ദിയും പറഞ്ഞു.