thilakam

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം പുളിയൻമല ശാഖയുടെ നേതൃത്വത്തിൽ ബാലവേദി പ്രവേശനോത്സവം സംഘടിപ്പിച്ചു. പഠന ക്ലാസും മാസ പ്രാർത്ഥനയും സംഘടിപ്പിച്ചിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ.സോമൻ ഉദഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമല അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ജയൻ എം.ആർ, ഇ.എ.ഭാസ്‌കരൻ, അനീഷ് എൻ.ബി,​ ബിജു കുന്നനോലിൽ, രാധാമണി കൃഷ്ണൻകുട്ടി, ഷീല ശശിധരൻ, ജ്യോതി വിധു, അഖിൽ മോഹനൻ, സാന്ത്വന സുരേഷ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും പഠനോപകരണ വിതരണവും സമ്മാനദാനവും നടന്നു.