
വൈക്കം: ആശ്രമം എൽ.പി സ്‌കൂളിലെ പ്രവേശനോത്സവം ആകർഷകമായി. പുതിയതായി പ്രവേശനം ലഭിച്ച കുട്ടികൾ അണിഞ്ഞൊരുങ്ങിയെത്തിയപ്പോൾ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് മധുരപലഹാരം നൽകി സ്വീകരിച്ചു. സ്‌കൂൾ ഹാളിൽ നടന്ന പ്രവേശനോത്സവം ഗാനരചയിതാവ് അജീഷ് ദാസൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ആർ സേതുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ പി.ടി ജിനീഷ്, സുന്ദരൻ ആചാരി, അമ്പിളി പ്രതാപ്, കെ.കവിത എന്നിവർ പ്രസംഗിച്ചു.
എൽ.എസ്.എസ് സ്‌കോളർഷിപ്പ് കരസ്ഥമാക്കിയ ധ്യാൻ അനൂപ്, നീരജ് കൃഷ്ണ, എം.ശിവതീർത്ഥ എന്നീ വിദ്യാർത്ഥികളെ
അനുമോദിച്ചു.