binesh

വൈക്കം: എസ്.എൻ.ഡി.പി യോഗം ടൗൺ നോർത്ത് 1184ാം നമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ മെറി​റ്റ് ഈവനിംഗും പഠനോപകരണ വിതരണവും മികച്ച പ്രതിഭകളെ ആദരിക്കലും നടത്തി. ശാഖാ പ്രാർത്ഥനാലയത്തിൽ നടന്ന സമ്മേളനം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു വി.കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. 'വ്യക്തി, കുടുംബം, സമൂഹം' വിഷയത്തിൽ അനൂപ് വൈക്കം ക്ലാസെടുത്തു. സെക്രട്ടറി ജഗദീഷ് ഡി.അക്ഷര, ഡോ. എൻ. കെ ശശിധരൻ, അശോകൻ വെള്ളവേലിൽ, ബിജിമോൾ, വനിതാസംഘം പ്രസിഡന്റ് കുമാരി രമേശൻ, യൂത്ത് മൂവ്‌മെന്റ് സെക്രടറി സുധീഷ് പുത്തൻവീട്, കെ.കെ നീലാംബരൻ എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെറി​റ്റ് അവാർഡുകൾ വിതരണം ചെയ്തു. എം.ജി യൂണിവേഴ്‌സി​റ്റി ബി.എ ഹിസ്​റ്ററി രണ്ടാം റാങ്ക് നേടിയ അപർണ ഉല്ലാസിനെ ഉപഹാരം നൽകി ആദരിച്ചു.