
മുണ്ടക്കയം: കോരുത്തോട് സി.കെ.എം.എച്ച്.എസ് സ്ക്കൂളിൽ പ്രവേശനോത്സവം നടത്തി. സ്കൂൾ മാനേജർ എ.എൻ സാബു അദ്ധ്യക്ഷത വഹിച്ച യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈൻ മുഖ്യ പ്രഭാഷണം നടത്തി. പ്രഥമാധ്യാപിക ബിന്ദു കൃഷ്ണൻ സ്വാഗതം ആശംസിച്ച യോഗത്തിൽ പി.ടി.എ പ്രസിഡന്റ് കെ.എം രാജേഷ് , മാനേജിംഗ് കമ്മറ്റി വൈസ് പ്രസിഡന്റ് കെ.എ ഷൈൻകുമാർ, സെക്രട്ടറി ഉഷ സജി, മദർ പി.ടി.എ പ്രസിഡന്റ് അജിതാ സുനിൽ, പ്രിൻസിപ്പൽ എസ്. റ്റിറ്റി എന്നിവർ ആശംസകൾ അർപ്പിച്ചു. ജോസി കൂട്ടിക്കൽ കുട്ടികൾക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം നിർവഹിച്ചു. ആർ.എൽ.വി ഫെയിം ശ്രീലക്ഷ്മി എസ് ദേവ് ഭരതനാട്യവും, സംഗീത അദ്ധ്യാപകൻ അക്ഷയ് രോഹിത് ഷാ സംഗീത വിരുന്നും അവതരിപ്പിച്ചു. മുൻ പ്രഥമാദ്ധ്യാപകൻ സിജു സി.എസിനെ ആദരിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ നടത്തി. അനു ബാലൻ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി. സ്റ്റാഫ് സെക്രട്ടറി രശ്മി സോമരാജ് നന്ദി പറഞ്ഞു.