
കാഞ്ഞിരപ്പള്ളി: ലോക പരിസ്ഥിതിദിനം ഇൻഫാം ദേശീയതലത്തിൽ വിപുലമായി ആചരിക്കുമെന്ന് ദേശീയ ചെയർമാൻ ഫാ.തോമസ് മറ്റമുണ്ടയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൃക്ഷോത്സവ് 2024 ന്റെ ഭാഗമായി ഒരു ലക്ഷം തൈകൾ വിതരണം ചെയ്യും. വിവിധ താലൂക്കുകളിലേക്ക് വൃക്ഷത്തൈകളുമായി പോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ഇന്ന് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയം അങ്കണത്തിൽ നടക്കുമെന്ന് പ്രസിഡന്റ് അഡ്വ.എബ്രഹാം മാത്യു പന്തിരുവേലിൽ, ജോയിന്റ് ഡയറക്ടർ ഫാ.ആൽബിൻ പുൽത്തകിടിയേൽ, ട്രഷറർ ജെയ്‌സൺ ചെംബ്ലായിൽ, നെൽവിൻ സി. ജോയി, ജോയിന്റ് സെക്രട്ടറി ജോമോൻ ചേറ്റുകുഴി എന്നിവർ അറിയിച്ചു..