praveshanolsavam

ചങ്ങനാശേരി: പുതിയ സ്‌കൂൾ അദ്ധ്യയന വർഷത്തിന് നിറപ്പകിട്ടാർന്ന തുടക്കം. ഉത്സവാന്തരീക്ഷം പകർന്ന പ്രവേശനോത്സവങ്ങൾ ചങ്ങനാശേരി സബ്‌ജില്ലയിൽ വർണാഭമായി. സബ് ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം വാഴപ്പള്ളി സെന്റ് തെരേസാസ് എൽ.പി സ്‌കൂളിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ സോണി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷ ബീന ജോബി മുഖ്യപ്രഭാഷണം നടത്തി.

പുഴവാത് ഗവ. എൽ.പി സ്‌കൂളിൽ നഗരസഭാ അദ്ധ്യക്ഷ ബീനാ ജോബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷൻ മാത്യൂസ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.
പായിപ്പാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവം ളായിക്കാട് സെന്റ് ജോസഫ് എൽ.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മോഹനൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈനി ജോജോ അദ്ധ്യക്ഷത വഹിച്ചു.
മാടപ്പള്ളി പഞ്ചായത്തിൽ ഗവ. യു.പി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം പ്രസിഡന്റ് മണിയമ്മ രാജപ്പൻ ഉദ്ഘാടനം ചെയ്തു. എം.ആർ ഗോപാല കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.
തൃക്കൊടിത്താനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗവ. എൽ.പി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം പ്രസിഡന്റ് കെ.എൻ സുവർണകുമാരി ഉദ്ഘാടനം ചെയ്തു. അമ്പിളി ബിജു അദ്ധ്യക്ഷത വഹിച്ചു.
വാഴപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെരൂർ സെന്റ് മേരീസ് എൽ.പി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം പ്രസിഡന്റ് മിനി വിജയകുമാർ ഉദ്ഘാടനം ചെയ്തു. സജി തട്ടാരപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു.