പൊൻകുന്നം: പറഞ്ഞത് ഉടനടി പരിഹാരം. പക്ഷേ പരാതിയിൽ നടപടി എന്തായെന്ന് മാത്രം ചോദിക്കരുത്. ചിറക്കടവിലെ ഒരു പരാതിയുടെയും പരാതിക്കാരുടെയും ഗതിയല്ലിത്. നവകേരളസദസിൽ നൽകിയ പരാതിയിൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലെന്നാണ്
ചിറക്കടവ് രണ്ടാംവാർഡിൽ ഉൾപ്പെടുന്ന റോയൽ ബൈപാസ് കുഴിക്കാട്ടുപടി ഭാഗത്തെ കുടുംബങ്ങളുടെ ആക്ഷേപം. എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കും എന്ന് കേന്ദ്രസംസ്ഥാന സർക്കാരുകൾ ആണയിടുമ്പോഴാണ് മേഖലയിലെ കുടുംബങ്ങൾക്ക് ഈ ദുരവസ്ഥ. ആറുമാസക്കാലം കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് റോയൽ ബൈപാസ് മേഖല. വാട്ടർ അതോറിട്ടിക്ക് പലതവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് നവകേരളസദസിൽ പരാതി നൽകിയത്. അപ്പോഴും പരാതിയിൽ പരിഹാരമുണ്ടായില്ലെന്ന് മാത്രം
ലഭിച്ചത് മറുപടി മാത്രം
പരാതിക്ക് പരിഹാരമുണ്ടാകുമെന്ന് മറുപടി ലഭിച്ചിരുന്നു. തുടർന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ അന്വേഷണത്തിനെത്തി. അപേക്ഷകരുടെ വീടുകളിലേക്കുള്ളത് സ്വകാര്യ റോഡാണെന്നും റോഡ് മുറിച്ച് പൈപ്പ് ഇടുന്നതിന് സമ്മതപത്രം നൽകണമെന്നും അവർ അറിയിച്ചു. ഇതനുസരിച്ച് റോഡിന്റെ ഉടമസ്ഥരായ അപേക്ഷകർ എല്ലാവരും ചേർന്ന് സമ്മതപത്രം എഴുതികൊടുത്തു. മാസങ്ങളായുള്ള കാത്തിരിപ്പ് തുടരുന്നതല്ലാതെ പൈപ്പ് കണക്ഷനുമില്ല വെള്ളവുമില്ല.
പരാതിയിൽ നൽകിയവർ: 10 കുടുംബങ്ങൾ
കുടിവെള്ലം ലഭിക്കാത്തവർ: 100 ൽ അധികം കുടുംബങ്ങൾക്ക്