വൈക്കം: ബ്രഹ്മമംഗലം മാധവൻ ആന്റ് ആർട്ടിസ്റ്റ് ചന്ദ്രൻ സ്മാരക ട്രസ്റ്റിന്റെ അവാർഡ് സമർപ്പണവും വാർഷിക സമ്മേളനവും അനുസ്മരണവും സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ജി.എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാർ, പ്രൊഫ.എം.കെ സാനുവിന് അവാർഡ് സമ്മാനിച്ചു. നാസ സിറ്റിസൺ സയിന്റിസ്റ്റ് മാസ്റ്റർ ശ്രേയസ് ഗിരീഷിനെ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അനുമോദിച്ചു. ലളിതകലാ അക്കാദമി മുൻസെക്രട്ടറി എം.കെ ഷിബു, ട്രസ്റ്റ് സെക്രട്ടറി എ.പി ജയൻ, രക്ഷാധികാരികളായ പി.കെ ദിനേശൻ, ഗോപകുമാർ എം.നായർ, പി.പി രവീന്ദ്രൻ, ട്രഷറർ പി.ജി രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.