കുമരകം : പുതിയകാവ് ദേവീക്ഷേത്ര പരിസരത്ത് ചെടികൾ, വൃക്ഷങ്ങൾ എന്നിവ നട്ടുവളർത്താൻ ഭക്തർക്ക് അവസരം. കാവിൽ ഒരു ചെടി കാണിക്ക എന്ന പേരിൽ പുതിയകാവ് ദേവീക്ഷേത്ര ഉപദേശകസമിതിയും ദേവസ്വം ബോർഡും സംയുക്തമായാണ് പദ്ധതി നടത്തുന്നത്. പരിസ്ഥിതി ദിനത്തിൽ രാവിലെ മുതൽ ക്ഷേത്ര പരിസരത്ത് നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ ചെടികളും , ഫല വൃക്ഷങ്ങളും ഭക്തർക്ക് സമർപ്പിക്കാം. ഇന്ന് രാവിലെ 7 മുതൽ കാവിൽ ഒരു ചെടി നടാമെന്നും എല്ലാവരും പദ്ധതിയിൽ പങ്കെടുക്കണമെന്നും ഉപദേശകസമിതി പ്രസിഡന്റ് രാജൻപിള്ള,​ സെക്രട്ടറി റെജിമോൻ എന്നിവർ അറിയിച്ചു.