
വൈക്കം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നടത്തുന്ന പുഷ്‌പോദ്യാന പരിപാടിയുടെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെടികളും ഔഷധ ചെടികളും മറ്റ് ഫലവൃക്ഷങ്ങളും നട്ടു.
ദേവസ്വം ബോർഡിന്റേയും ക്ഷേത്രോപദേശക സമിതിയുടേയും നേതൃത്വത്തിലായിരുന്നു പരിപാടി. നടീൽ ഡെപ്യൂട്ടി കമ്മീഷണർ ബി.മുരാരി ബാബു ഉദ്ഘാടനം ചെയ്തു. അസി.കമ്മീഷണർ ഇന്ദുകുമാരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.എസ് വിഷ്ണു, ഉപദേശകസമിതി പ്രസിഡന്റ് പി.വി നാരായണൻ നായർ, ഭാരവാഹികളായ ഓമന മുരളീധരൻ, ഉഷാ നായർ, പി.വി രാജേന്ദ്രപ്രസാദ്, ആർ.കെ ബിനോജി എന്നിവർ പങ്കെടുത്തു.