കെഴുവംകുളം: ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണുക്ഷേത്രത്തിലെ മാളികപ്പുറത്തമ്മയുടെ പ്രതിഷ്ഠാദിനവും കലശദിനവും നാളെ ആഘോഷിക്കും. മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
രാവിലെ 7ന് നവകം, പൂജ, 9.30 ന് കലശാഭിഷേകം, ഉച്ചപൂജ, തുടർന്ന് മാളികപ്പുറത്തമ്മയുടെ കലശാഭിഷേകം. പ്രധാന വഴിപാടായ വറനിവേദ്യവും ധാന്യപ്പറയും നക്ഷത്രനാമകലശവും ഇതോടൊപ്പം നടക്കും.