
കോട്ടയം: പച്ചത്തുരുത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ കുമരകം നോർത്ത് ഗവ. എൽ.പി. സ്‌കൂളിൽ വൃക്ഷത്തൈ നട്ട് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ആദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കവിത ലാലു പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവകേരളം കർമ്മപദ്ധതി ജില്ലാ കോഡിനേറ്റർ എസ്.ഐസക് വിഷയാവതരണം നടത്തി. ഹരിതകേരളം മിഷൻ ജില്ലയിൽ 7.82 ഏക്കർ തരിശുഭൂമിയിൽ 90 പച്ചത്തുരുത്തുകൾ ഒരുക്കിയിട്ടുണ്ട്. ഈ സാമ്പത്തികവർഷം 50 ഏക്കറിൽ പദ്ധതി നടപ്പാക്കും. 20 ഏക്കർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി. കോളേജിൽ 10 ഏക്കറിൽ ജൈവവൈവിദ്ധ്യ ക്യാമ്പസ് നിർമ്മിക്കും.