paddy-

ചങ്ങനാശേരി : ഞങ്ങൾ ഇനി എന്തുചെയ്യണം?​ പൂവത്തെ നെൽകർഷകർ നിസഹായരാണ്. സംഭരിച്ച നെല്ലിന്റെ പണത്തിനായി മാസങ്ങളായി ഇവർ ക്ഷമ നശിച്ച് കാത്തിരിപ്പിലാണ്. കടക്കെണിയിലായ കർഷകർ സഹികെട്ട് ഒടുവിൽ സമരമുഖത്തേക്ക് ഇറങ്ങുകയാണ്. ഇവർക്ക് മുമ്പ് ഇതല്ലാതെ മറ്ര് മാർഗമില്ല. പായിപ്പാട് പൂവത്തെ വിവിധ പാടശേഖരങ്ങളിൽ നിന്നു നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോ നൂറുകണക്കിന് കർഷകർക്കാണ് പണം നൽകാനുള്ളത്. മാർച്ച് അവസാനവാരവും ഏപ്രിൽ ആദ്യവാരവുമായി കൊയ്തു മില്ലുകാർക്ക് കൈമാറിയ നെല്ലിന്റെ വിലയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. ബാങ്ക് വായ്പയെടുത്തും പണയംവച്ചും കൃഷിയിറക്കിയവരാണ് ഏറെയും. ഭൂരിപക്ഷം കർഷകരും എസ്.ബി.ഐയിലാണ് പി.ആർ.എസ് രേഖകൾ സമർപ്പിച്ചത്. പണത്തിനായി ബാങ്കുകളെ സമീപിക്കുമ്പോൾ സർക്കാരിൽ നിന്ന് പണം ലഭിച്ചില്ലെന്ന വിശദീകരണമാണ് ബാങ്കുകൾ നൽകുന്നത്.

കർഷകധർണ 9ന് പൂവത്ത്


സംഭരിച്ച നെല്ലിന്റെ പണം നൽകുക, കൈകാര്യ ചെലവ് 150 രൂപയാക്കി വർദ്ധിപ്പിക്കുക, വിത്ത് നൽകില്ലെന്ന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നെൽകർഷക സംരക്ഷണ സമിതി 9ന് രാവിലെ 11.30ന് പൂവം യു.പി സ്‌കൂൾ ജംഗ്ഷനിൽ ധർണ നടത്തും.

പ്രതിസന്ധിയിലായത്

പൂവം, കാരരുകോണപ്പുറം, കോമങ്കേരി, തൊള്ളായിരം, പൂവത്താർ, കാവാലിക്കരി,കരീപ്പാടം എന്നീ പാടശേഖരങ്ങളിലെ കർഷകർ