vyapari

പാലാ: പൂവരണി വിളക്കുംമരുത് ജംഗ്ഷനിൽ അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന പശ്ചാത്തലത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൂവരണി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാക്കൾ മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് നിവേദനം നൽകി.

വിളക്കുംമരുത് ജംഗ്ഷനിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ സംബന്ധിച്ച് ''കേരള കൗമുദി'' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷൈജു വാതല്ലൂർ, ജനറൽ സെക്രട്ടറി പോൾ പൂവത്താനി, ട്രഷറർ ജോർജ് ഞാവള്ളിക്കുന്നേൽ, സെക്രട്ടറി ജോൺ തയ്യിൽ, ബേബി ഇറ്റത്തോട്ട് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.