students

പൊൻകുന്നം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചീഫ് വിപ്പ് എൻ.ജയരാജ് ആദരിച്ചു. വിദ്യാഭ്യാസ പ്രസ്ഥാനങ്ങളിലൊന്നായ സൈലം ലേണിംഗുമായി സഹകരിച്ചാണ് ആദരവ് സംഘടിപ്പിച്ചത്. ചടങ്ങ് മികച്ച വിജയികളായ വിദ്യാർത്ഥികൾ ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷനായി. ഹോളി ഫാമിലി പള്ളി വികാരി ഫാദർ ജോണി ചെരിപുറം, കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ. രാകേഷ് ഇ. ടി, സൈലം അക്കാദമി കോർഡിനേറ്റർ ജിഷ്ണു സന്തോഷ് എന്നിവർ സംസാരിച്ചു. സൈലം ലേണിംഗ് അക്കാദമിക് വിഭാഗം കരിയർ ഗൈഡൻസ് ക്ലാസും നടത്തി.