road-1

കോട്ടയം: മെഡിക്കൽ കോളേജിലേയ്ക്ക് പോകാനായി ചാലുകുന്നിൽ വൺവേ തെറ്റിച്ചെത്തിയ ആംബുലൻസ് എതിരേ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 11ഓടെ ദേശാഭിമാനിക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് കൈമുട്ടിനും കാലിനും പരിക്കുണ്ട്. കോട്ടയം ഭാഗത്തേയ്ക്ക് പോയ വാരിശേരി സ്വദേശി പ്രസാദിന്റെ ഓട്ടോറിക്ഷയിലാണ് ആംബുലൻസ് ഇടിച്ചത്. ആംബുലൻസിലെ രോഗിയെ മറ്റൊരു ആംബുലൻസ് എത്തിച്ച് മാറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് ചുങ്കം-മെഡിക്കൽ കോളജ് റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പൊലീസ് കേസെടുത്തു.