
കോട്ടയം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറ വിത്തുൽപാദന യൂണിറ്റ് (വരാൽ, കരിമീൻ), അർദ്ധ ഊർജിത മത്സ്യകൃഷി തിലാപ്പിയ, പാകു, അസംവാള, വരാൽ, അനാബസ് കാർപ്പ് മത്സ്യകൃഷി ,ഒരു നെല്ലും ഒരു മീനും പദ്ധതി,വീട്ടുവളപ്പിൽ പടുത /കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്‌ളോക്ക് മത്സ്യകൃഷി(20 ക്യൂമി/50 ക്യൂ.മീ/ 160ക്യൂ മീ.) ,റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (50ക്യൂമി/100 ക്യൂ.മീ) ശുദ്ധജല കൂട് മത്സ്യകൃഷി ,ഓരുജല കൂട് മത്സ്യകൃഷി, എമ്പാങ്ക്‌മെന്റ് മത്സ്യകൃഷി, മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ യൂണിറ്റ്, പെൻ കൾച്ചർ, ശാസ്ത്രീയ ചെമ്മീൻ കൃഷി എന്നിവയാണ് വിവിധ പദ്ധതികൾ. ജൂൺ 15ന് നകം അപേക്ഷ സമർപ്പിക്കണം.