ഏറ്റുമാനൂർ : ബ്യൂട്ടി പാർലറിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരൻ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി അർജുൻ ഭട്ടരായ്‌യെ (29) നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലെ ബ്യൂട്ടിപാർലറിലാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.