ഏറ്റുമാനൂർ : മുൻ വൈരാഗ്യത്തെ തുടർന്ന് മദ്ധ്യവയസ്‌കനെ കൊലപ്പെടുത്താൻ ശ്രമിച്ച പേരൂർ കാരിത്താസ് ഭാഗത്ത് മൂശാരികുന്നേൽ വീട്ടിൽ സുനീഷ് (42) പിടിയിൽ. ഇയാൾ ഓടിച്ചിരുന്ന ഓട്ടോയിൽ യാത്ര ചെയ്തിരുന്ന തെള്ളകം സ്വദേശിയെയാണ് വാഹനത്തിന്റെ മുൻപിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എസ്.എച്ച്.ഒ ഷോജോ വർഗീസ്, എസ്.ഐ സൈജു, എ.എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒമാരായ ഡെന്നി പിജോയ്, അനീഷ് വി.കെ, വിൽസൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.