vinod

പാലാ: പാറമട ലോബിയുടെ അവിഹിത ഇടപെടലുകളിൽ മനംനൊന്ത് ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് വേരനാനി തൽസ്ഥാനം രാജിവയ്ക്കുന്നു. ഇന്ന് രാജി സമർപ്പിക്കുമെന്ന് വിനോദ് വേരനാനി ''കേരള കൗമുദി''യോട് പറഞ്ഞു.

ഉരുൾപൊട്ടൽ മേഖലയായ കയ്യൂർ മലയിൽ പാറമടയ്ക്കായി യു.ഡി.എഫിലെ ഒരു പഞ്ചായത്ത് മെമ്പർതന്നെ ലൈസൻസിനായി അപേക്ഷിച്ച സാഹചര്യത്തിലാണ് യു.ഡി.എഫ്. പ്രവർത്തകൻ കൂടിയായ താൻ രാജി സമർപ്പിക്കുന്നതെന്ന് വിനോദ് വിശദീകരിച്ചു. മെമ്പറുടെ ലൈസൻസ് അപേക്ഷ പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ചയ്ക്ക് വന്നപ്പോൾ ചട്ടപ്രകാരം പുറത്തുപോകേണ്ട ആ മെമ്പർകൂടി ഇരുന്നുകൊണ്ടാണ് ലൈസൻസ് കൊടുക്കാനുള്ള നീക്കം നടത്തിയതെന്ന് വിനോദ് ആരോപിച്ചു. കോൺഗ്രസിന്റെ ഒരു പ്രാദേശിക നേതാവാണ് ഈ നീക്കത്തിന് പിന്നിൽ കളിക്കുന്നതെന്നും അടുത്തിടെ പോലും ഉരുൾപൊട്ടൽ ഉണ്ടായ കയ്യൂർ മലയിൽ ഒരു കാരണവശാലും ഇനി പാറമട അനുവദിക്കാനാവില്ലെന്നും വിനോദ് പറയുന്നു.