bhakshya-kit

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നിർദ്ധന കുടുംബങ്ങൾക്ക്

ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു . പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ആർ. തങ്കപ്പൻ ഉദ്ഘാടനം

നിർവഹിച്ചു. കാഞ്ഞിരപ്പള്ളി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ഷൈജു കെ. ഫ്രാൻസിസിൽ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറിയും ടൗൺ വാർഡു മെമ്പറുമായ ബിജു പത്യാല കിറ്റ് ഏറ്റുവാങ്ങി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, അംഗങ്ങളായ ബിജു പത്യാല, അനിറ്റാ പി .ജോസ്, അസി.സെക്രട്ടറി ഷാജി പി.എം,സി. ഡി.എസ് ചെയർപേഴ്‌സൺ ദീപ്തി ഷാജി, അക്കൗണ്ടന്റ് പ്രശാന്ത് എന്നിവർ പങ്കെടുത്തു.