
കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നൂറു ശതമാനം വിജയം നേടിയ നാട്ടകം സ്‌കൂളിന് റസിഡന്റ്‌സ്
അസോസിയേഷൻ ആദരം. പ്രസിഡന്റ് സുരേഷ് ബാബു ഹെഡ്മിസ്ട്രസ് ലതയ്ക്ക് ഉപഹാരം നൽകി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഉന്നത വിജയം കൈവരിച്ച കീർത്തന, ശ്രയ എന്നിവരെ ഉഷാ വിജയകുമാർ, ഡി. രാജീവ് എന്നിവർ ആദരിച്ചു. ഷാനവാസ് എസ്. എസ്, രാജൻ, രാജപ്പൻ വത്സര, നന്ദകുമാർ തിരുമേനി, അനിൽകുമാർ ടി പി, സുമാ അനിൽ, ഡി. രഞ്ജീഷ് എന്നിവർ പങ്കെടുത്തു. ബെന്നോ നന്ദി പറഞ്ഞു.