
വെച്ചൂർ : മഴക്കാലപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെച്ചൂർ പഞ്ചായത്തിൽ സൗജന്യ ഹോമിയോമരുന്ന് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ നാലാം വാർഡ് മെമ്പർ സ്വപ്ന മനോജിന് നൽകി ഉദ്ഘടനം ചെയ്തു. പകർച്ചപ്പനിയടക്കം വ്യാപകമാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് പഞ്ചായത്തിന്റെ നടപടി. പഞ്ചായത്തിലെ 13 വാർഡുകളിലെ 5500 ഓളം കുടുംബങ്ങളിലും മരുന്നുകളെത്തിക്കാനുള്ള സംവിധാനം പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.മണിലാൽ, മെമ്പർമാരായ ബിന്ദു രാജു, ആൻസി തങ്കച്ചൻ, ഹോമിയോ ഡോക്ടർ മായാദേവി എന്നിവർ പങ്കെടുത്തു.