കാഞ്ഞിരപ്പള്ളി: ഓട്ടോ ടാക്‌സി ആൻറ്റ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദരിക്കൽ പരിപാടി നാളെ രാവിലെ ഒൻപതിന് നരിപ്പാറ ഓഡിറ്റോറിയത്തിൽ നടക്കും. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ യോഗം ഉദ്ഘാടനം ചെയ്യും. ഉന്നതവിജയം നേടിയവരെ കെ.രാജേഷും, മുതിർന്ന തൊഴിലാളികളെ വി.പി. ഇബ്രാഹിമും ആദരിക്കും. ടി.പി.അജികുമാർ പഠനോപകരണ വിതരണവും രോഗികൾക്കുള്ള ധനസഹായം പി.കെ.നസീറും ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.സി.ജോർജുകുട്ടി അദ്ധ്യക്ഷനാകും.