കടനാട്: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഒരു കോടിയിൽ പരം രൂപയുടെ ശുചിത്വ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കടനാട് സെന്റ്. സെബാസ്റ്റ്യൻസ്ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച സാനിറ്റേഷൻ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂൾ മാനേജർ ഫാ.അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സെബാസ്റ്റ്യൻ തെരുവിൽ, ഹെഡ്മാസ്റ്റർ സജി തോമസ്, പി.ടി.എ പ്രസിഡന്റ് സിബി അഴകൻപറമ്പിൽ, ജോയി വടശ്ശേരിൽ, കുട്ടായി കുറുവത്താഴെ, ഷിനു കെ.സി തുടങ്ങിയവർ പ്രസംഗിച്ചു.