കുമരകം : കവണാറ്റിൻകര എ.ബി.എം യു.പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് സി.പി.എം ബ്രാഞ്ച് കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജോഷി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ബി.ആനന്ദക്കുട്ടൻ മുഖ്യാതിഥിയായി. പി.ബി.അശോകൻ, മനോജ്, അനിത, പി.ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു. ടിനി മോൾ സ്വാഗതവും, ബിന്ദു ഷൈനി നന്ദിയും പറഞ്ഞു.